ഫഹദ് ഫാസില്‍ നായകനായി എത്തുന്ന അതിരന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നടന് പൃഥ്വിരാജ് ആണ് തന്റെ ഔദ്യോഗിക പേജിലൂടെ ട്രെയിലര്‍ റിലീസ് ചെയ്തത്.
ഏറെ നിഗൂഢതകള്‍ നിറഞ്ഞ ട്രെയിലറാണ് അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. മനോരോഗമുള്ള പെണ്‍കുട്ടിയായി സായി പല്ലവിയും മനോരോഗ വിദഗ്ധന്റെ വേഷത്തില്‍ ഫഹദും അഭിനയിക്കുന്നു. വിവേക് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയത് പി.എഫ് മാത്യൂസാണ്. കഥയും സംവിധായകന്റേതു തന്നെ.

അനു മൂത്തേടനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പി.എസ്. ജയഹരിയുടേതാണ് സംഗീതം. പ്രശസ്ത തമിഴ് സംഗീത സംവിധായകനായ ജിബ്രാന് ചിത്രത്തിനു വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കുന്നു. അതുല്‍ കുല്‍ക്കര്‍ണി, പ്രകാശ് രാജ്, രഞ്ജി പണിക്കര്‍ തുടങ്ങി വന്‍ താരനിര ചിത്രത്തിന്റെ ഭാഗമാണ്. സെഞ്ചുറി ഫിലിംസ് ആണ് നിര്‍മാണം.


