ചെന്നൈ: സ്റ്റെല്ല മാരിസ് കോളജില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിദ്യാര്‍ഥികളുമായി സംവാദം നടത്തിയതു തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പരിധിയില്‍ വരില്ലെന്നു തമിഴ്നാട് തിരഞ്ഞെടുപ്പു ഓഫിസര്‍ സത്യബ്രത സാഹു വ്യക്തമാക്കി. രാഹുലിന്റെ പരിപാടി തിരഞ്ഞെടുപ്പു ചട്ടലംഘനമാണെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ടു ബിജെപി കമ്മിഷനെ സമീപിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ തിരഞ്ഞെടുപ്പു ഓഫിസര്‍ നടത്തിയ അന്വേഷണത്തില്‍ ചട്ടലംഘനം കണ്ടെത്തിയില്ലെന്നു സാഹു പറഞ്ഞു. അതേസമയം, കോളജിലെ ചടങ്ങുമായി ബന്ധപ്പെട്ടു സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

