ന്യുയോര്‍ക്ക്: ഗൂഗിളിന്റെ സ്മാര്‍ട്ട് മെസേജിംഗ് ആപ്ലിക്കേഷനായ ന്ധഅലോ’ സേവനം അവസാനിപ്പിക്കുന്നു. ചൊവാഴ്ച മുതല്‍ ആപ്ലിക്കേഷന്‍ വഴി സ്മാര്‍ട്ട് മെസേജുകള്‍ അയയ്ക്കാന്‍ സാധിക്കില്ലെന്നു ഗൂഗിള്‍ ഉപഭോക്താക്കളെ അറിയിച്ചു. ഇത് സംബന്ധിച്ചു കഴിഞ്ഞ ഡിസംബറില്‍തന്നെ ഗൂഗില്‍ സൂചന നല്‍കിയിരുന്നു. അലോയിലെ ചാറ്റ് ഗൂഗിളിന്റെ ഡ്രൈവ് വഴി സേവ് ചെയ്ത സൂക്ഷിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.

മെസേജിംഗ് രംഗത്തെ നിലവിലുള്ള അതികായരായ ഫേസ്ബുക്കിനെയും വാട്ട്സ്ആപ്പിനെയും നേരിടുക എന്ന ഉദ്ദേശത്തോടെയാണ് ഗൂഗിള്‍ അലോ പുറത്തിറക്കിയത്. സ്മാര്‍ട്ട് റിപ്ലേയായിരുന്നു അലോയുടെ ഏറ്റവും വലിയ സവിശേഷത. ട്രാന്‍സ്പോര്‍ട്ട് ലെയര്‍ സെക്യൂരിറ്റി ഉപയോഗിച്ചാണ് അലോയിലെ എല്ലാ ചാറ്റുകളും എന്‍ക്രിപ്റ്റ് ചെയ്തിരുന്നത്. അലോയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഇ മെയില്‍ ഐഡി ആവശ്യമായിരുന്നില്ല.


