ചെന്നൈ: ചാനല്‍ മാറ്റുന്നതിനെ ചൊല്ലി ഉണ്ടായ തര്‍ക്കത്തില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ചു. ട്രിപ്ലിക്കെയിനിലെ അയോതി നഗറിനെ വീട്ടില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. 50കാരനായ വീരനാണ് ഭാര്യ ഉഷ(47)യെ കുത്തി പരിക്കേല്‍പ്പിച്ചത്.
![]()
പഴയകാല പാട്ടുകള്‍ കേള്‍ക്കുകയായിരുന്നു വീരന്. ആ സമയത്താണ് ഉഷ വേറെ ചാനല്‍ വയ്ക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ചാനല്‍ മാറ്റാന്‍ വീരന് വിസമതിക്കുകയും റിമോര്‍ട്ട് ഉഷയ്ക്ക് നല്‍കാതെ തന്റെ കൈവശം വയ്ക്കുകയും ചെയ്തു. വീരന്റെ കയ്യില്‍നിന്ന് റിമോര്‍ട്ട് പിടിച്ച് വാങ്ങാന്‍ ഉഷ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കത്തിലാകുകയും വീരന് ഉഷയെ കുത്തി പരിക്കേല്‍പ്പിക്കുകയുമായിരുന്നു.
ആക്രമണത്തില്‍ ഉഷയുടെ നെഞ്ചിലും വയറിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നിലവിളികേട്ട് ഓടിയെത്തിയ അയല്‍ക്കാരാണ് ഉഷയെ ആശുപത്രിയില്‍ എത്തിച്ചത്. അതേസമയം, ചാനല്‍ മാറ്റുന്നതിനെ ചൊല്ലി ഇരുവരും ദിവസവും വഴക്കിടാറുള്ളതായി അയല്‍ക്കാര്‍ പറഞ്ഞു. സംഭവത്തില്‍ വീരനെ അറസ്റ്റ് ചെയ്യുകയും കൊലക്കുറ്റത്തിന് കേസെടുക്കുകയും ചെയ്തതായി മറീന പൊലീസ് പറഞ്ഞു.

