കോഴിക്കോട്: ഘടകകക്ഷികളെ തൃപ്തിപ്പെടുത്തുന്ന സീറ്റ് വിഭജനമായിരിക്കും എല്‍.ഡി.എഫിന് ഗുണം ചെയ്യുകയെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്. എന്‍.സി.പിക്ക് മല്‍സരിക്കാന്‍ സീറ്റ് കിട്ടുമെന്നാണ് പ്രതീക്ഷ. പെരിയ കൊലപാതകം തിരഞ്ഞെടുപ്പില്‍ പ്രധാന പ്രചരണവിഷയമാകുമെന്നും ശശീന്ദ്രന് വ്യക്തമാക്കി.

സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ നാലുദിവസം നീളുന്ന സി.പി.എം നേതൃയോഗങ്ങള്‍ക്ക് ഇന്നു തുടക്കമാകും. ഇന്നും നാളെയും സെക്രട്ടേറിയറ്റും തുടര്‍ന്നുള്ള രണ്ടുദിവസം സംസ്ഥാനസമിതിയുമാണ് ചേരുക. ആറ്റിങ്ങല്‍, പാലക്കാട്, ഇടുക്കി, കണ്ണൂര്‍ മണ്ഡലങ്ങളിലെ സിറ്റിങ് എം.പിമാര്‍ക്ക് വീണ്ടും അവസരം നല്‍കുമെന്നാണ് സൂചന.


