കുവൈത്ത്: കുവൈത്തിലെ മെഹബുളയില്‍ 8 നില അപ്പാര്‍ട്ട്മെന്റില്‍ തീപിടുത്തം. 20 ഓളം പേര്‍ക്ക് പരിക്കുണ്ട്. താമസക്കാരെ ഒഴിപ്പിച്ച ശേഷം തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ ഫയര്‍ഫോഴ്സിന്റെയും സുരക്ഷാ സേനയുടെയും നേതൃത്വത്തില്‍ നടത്തി. സ്ട്രീറ്റ് 315 ല്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പലരുടെയും പരിക്ക് അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ശ്വസന സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്നും നിരവധി ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. തീപിടുത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. നൂറുകണക്കിന് ആളുകള്‍ താമസിക്കുന്ന അപ്പാര്‍ട്മെന്റിലാണ് സംഭവം.

