കോട്ടയം: ഗാന്ധി സ്ക്വയറിന് സമീപം ഇലക്ട്രോണിക് സ്ഥാപനത്തിന് തീപിടിച്ചതിന് പിന്നാലെ കോട്ടയം ടൗണ്‍ സ്തംഭിച്ചു. വൈകുന്നേരം അഞ്ച് മണിയോടെയാണ് തിരക്കേറിയ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഷോറൂമിന് തീ പിടിച്ചത്. പൊലീസും ഫയര്‍ ഫോഴ്സിന്റെ വമ്ബന്‍ സന്നാഹവും സ്ഥലതെത്തിയാണ് തീ അണച്ചത്. കോട്ടയത്ത് നിന്നെത്തിയ ഫയര്‍ഫോഴ്സിന് തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിയാതെ വന്നതോടെ ചങ്ങനാശ്ശേരിയില്‍ നിന്നും ഫയര്‍ ഫോഴ്സ് എത്തി. സംഭവം അറിഞ്ഞ് പ്രദേശത്തേക്ക് കൂടുതല്‍ നാട്ടുകാര്‍ എത്തിയപ്പോള്‍ പ്രദേശത്ത് വന്‍ ഗതാഗതകുരുക്ക് രൂപപ്പെടുകയും ചെയ്തു.

