തിരുവനന്തപുരം: നമ്പി നാരായണന് പത്മഭൂഷണന്‍ നല്‍കിയതിനെതിരെ സെന്‍കുമാര്‍ നടത്തിയ പരാമര്‍ശങ്ങളോട് പ്രതികരിക്കാനില്ലെന്ന് പി എസ് ശ്രീധരന് പിള്ള. എന്ത് ചെയ്തതിന്റെ പേരിലാണ് അവാര്‍ഡെന്ന് ചോദിച്ച സെന്‍കുമാര്‍ ഇങ്ങനെ പോയാല്‍ ഗോവിന്ദചാമിക്കും അടുത്തവര്‍ഷം അവാര്‍ഡ് കിട്ടുമെന്ന് പരിഹസിച്ചു.
എന്ത് സംഭവാനയാണ് ബഹിരാകാശ രംഗത്ത് നമ്പി നാരായണന് നല്‍കിയത്? എന്തിനാണ് 1994ല്‍ ഇയാള്‍ വിരമിക്കാന്‍ കത്ത് നല്‍കിയത്? ചാരക്കേസില്‍ സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി അന്വേഷണം പൂര്‍ത്തിയാക്കും വരെ കാത്തിരിക്കാതെ ധൃതിപിടിച്ച് പുരസ്കാരം നല്‍കിയത് എന്തിനാണെന്നും സെന്‍കുമാര്‍ ചേദിച്ചു.

