ന്യൂയോര്‍ക്ക്: ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള രണ്ടാം ഘട്ട ചര്‍ച്ച അടുത്തമാസം നടക്കും. വാഷിംഗ്ടണിലെത്തിയ ഉത്തരകൊറിയന്‍ ഉന്നത ഉദ്യോഗസ്ഥനായ കിം യോംഗ് ചോളുമായി ട്രംപ് നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
ട്രംപ് ഉന്‍ കൂടിക്കാഴ്ച വിയറ്റ്നാമിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ശക്തമാണെങ്കിലും വേദി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ ജൂണില്‍ സിംഗപ്പൂരില്‍ നടന്ന ട്രംപ് ഉന്‍ ആദ്യ കൂടിക്കാഴ്ചയിലെ പ്രഖ്യാപനമായിരുന്ന ഉത്തര കൊറിയയുടെ അണവനിരായുധീകരണം എങ്ങുമെത്തിയിരുന്നില്ല.
President @realDonaldTrump looks forward to a second summit with Chairman Kim, which will take place near the end of February. Location will be announced at a later date.
— The White House (@WhiteHouse) January 18, 2019

