കാട്ടിൽ മേക്കത്തിൽ അമ്പലം —പുനഃ പ്രതിഷ്ട മഹോത്സവം ജനുവരി 18 നു
(ലേഖിക…ബിനിപ്രേംരാജ് )

വിളിച്ചാൽ വിളിപ്പുറത്തോടി വരുന്ന ‘അമ്മ-കാട്ടിൽ മേക്കതിൽ ‘അമ്മ. . ഭദ്രകാളിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. വിശ്വ സ്വരൂപിണി ആയ കാട്ടിൽ മേക്കതിൽ ‘അമ്മ യുടെ പുനഃ പ്രതിഷ്ട കർമ്മം2019 ജനുവരി18 നു നടക്കുന്നു..ജനുവരി 11 മുതൽ അതിനുള്ള ചടങ്ങുകൾ നടന്നു വരുന്നു.കായലിനും കടലിനും മധ്യേ സ്ഥിതിചെയ്യുന്ന അപൂർവ്വം ദേവീക്ഷേത്രങ്ങളിലൊന്നാണ് കാട്ടിൽ മേക്കതിൽ ക്ഷേത്രം. ചവറ പൊന്മലയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ക്ഷേത്രത്തിന്റെ ഒരു വശത്ത് അറബിക്കടലും മറുവശത്ത് ടി.എസ്. കനാലും സ്ഥിതിചെയ്യുന്നു..
ക്ഷേത്രത്തിലെ ഒരു പ്രധാന ആചാരമാണ് ‘മണികെട്ടൽ’. ക്ഷേത്രത്തിനു സമീപമുള്ള ആൽമരത്തിൽ, പ്രത്യേകം പൂജിച്ചുനൽകുന്ന മണി കെട്ടുന്നത് ഇവിടുത്തെ പ്രസിദ്ധമായ ഒരു ആചാരമാണ്. മനസ്സിൽ എന്താഗ്രഹിച്ചുകൊണ്ട് മണി കെട്ടുന്നുവോ അതു നടക്കുമെന്നാണ് വിശ്വാസം. മരത്തിനു ചുറ്റും ഏഴുതവണ പ്രദക്ഷിണം ചെയ്തതിനു ശേഷമാണ് മണികെട്ടുക.. ആയിരകണക്കിന് ഭക്തർ വ്രത ശുദ്ധി യോടെ ഇവിടെ എത്തി ആഗ്രഹം പൂർത്തിയാക്കുന്നു.

ക്ഷേത്രത്തിലെ പുനഃ പ്രതിഷ്ട യോടനുബന്ധിച്ചു വിശേഷാൽ പൂജാദി കർമ്മങ്ങൾ ക്കു പുറമെ അന്നദാനവും നടന്നു വരുന്നു.2019 ജനുവരി 18 നു 9.05 am നു 10.10 നു ഇടയിൽ കുംഭ രാശിശുഭ മുഹൂർത്തത്തിൽ യിൽപുനഃ പ്രതിഷ്ട കർമ്മം നടക്കും.101 ൽ പരം ത്രിശൂർപൂരം വാദ്യ കലാകാരൻമാർ അണി നിരക്കുന്ന പാണ്ടി മേളവും കേരളത്തിലെ പ്രശസ്ത നാദ സ്വര വിദ്വാൻ മ്മാര് അവതരിപ്പിക്കുന്ന നാദ സ്വരവും സ്പെഷ്യൽ തകിലും ഉണ്ടായിരിക്കുന്നതാണ്.
ബഹുമാനപ്പെട്ട കേന്ദ്ര സാംസ്ക്കാരിക വകുപ്പ് മന്ത്രി ഡോക്ടർ മഹേഷ് ശർമ്മ ജനുവരി21 നു ഭക്ത ജനങ്ങൾക്കായി സമർപ്പിക്കുന്നു.ഭക്ഷ്യ സിവിൽ സപ്ലക്സ് വകുപ്പ് മന്ത്രി ശ്രീ.പി.തിലോത്തമൻ അവറുകളുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ രാഷ്ട്രീയ സാംസ്ക്കാരിക സിനിമാ മേഖലയിലെ പ്രമുഖർ പങ്കെടുക്കുന്നു.


