പറവൂര്‍: കേരളത്തെ സമ്പൂര്‍ണ്ണ സീറോ വേസ്റ്റ് സംസ്ഥാനമാക്കി മാറ്റുമെന്നും മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായ ബെസ്റ്റ് മോഡല്‍ പ്ലാന്റുകള്‍ ഇവിടെ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി വി. ഡി. സതീശന് പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ‘നിര്‍മലം പുതുയുഗ ശുചിത്വ കേരളം’ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം നോര്‍ത്ത് പറവൂര്‍ സണ്ണി കണ്വെന്ഷന് സെന്ററില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ലക്ഷക്കണക്കിന് മലയാളികള്‍ വിദേശരാജ്യങ്ങളില്‍ പുലര്‍ത്തുന്ന ശുചിത്വ സംസ്കാരം സ്വന്തം നാട്ടിലും ശീലമാക്കണമെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. അജൈവ-ജൈവ മാലിന്യങ്ങള്‍ വീടുകളില്‍ തന്നെ ശാസ്ത്രീയമായി സംസ്കരിക്കാനും, ഇ-വേസ്റ്റ്, കെമിക്കല്‍ വേസ്റ്റ് എന്നിവ തദ്ദേശ സ്ഥാപനങ്ങള്‍ വഴി നീക്കം ചെയ്യാനും സംവിധാനമൊരുക്കും. മാലിന്യങ്ങള്‍ പൂര്‍ണ്ണമായി മൂടിയ വാഹനങ്ങളില്‍ മാത്രമേ കൊണ്ടുപോകാവൂ എന്നും, വികസന പദ്ധതികള്‍ക്കായി സാമ്പത്തിക സഹായം ധനവകുപ്പ് ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്ത അഞ്ച് വര്‍ഷം കൊണ്ട് കേരളത്തെ ലോകത്തിലെ ഏറ്റവും മികച്ച ശുചിത്വ സംസ്ഥാനമാക്കി മാറ്റാനുള്ള മഹായജ്ഞമാണ് ഇതെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജി പറഞ്ഞു. വാര്‍ഡുകളില്‍ 100 ദിവസം കൊണ്ട് 20,000 ‘ഗ്രീന്‍ പോയിന്റുകള്‍’ സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങില്‍ ക്യാമ്പയിന് ലോഗോ, പ്ലാസ്റ്റിക് റീസൈക്ലിങ് പോളിസി 2026 തുടങ്ങിയ നയരേഖകളും പ്രകാശനം ചെയ്തു. ഹൈബി ഈഡന്‍എം.പി,എം എല്‍ എമാരായ അന്‍വര്‍ സാദത്ത്,മുഹമ്മദ് ഷിയാസ്, ടോണി ചമ്മണി,എന്നിവര്‍ മുഖ്യാതിഥികളായി.
നോര്‍ത്ത് പറവൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ രമേശ് ഡി. കുറുപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണന്, ജില്ലാ കളക്ടര്‍ ജിപ്രിയങ്ക,കേരള മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍സ് ചേംബര്‍ ചെയര്‍പേഴ്സണ്‍ എം പി ജാക്സണ്,കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന് പ്രസിഡന്റ് അനില്‍ അക്കര, വൈസ് ചെയര്‍പേഴ്സണ്‍ ജമാല്‍ മണര്ക്കാടന്,പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ആര് സൈജണ്
തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി എസ് ഷാനവാസ്, പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ദിവ്യ എസ് അയ്യര്‍ ശുചിത്വ മിഷന് എക്സിക്യൂട്ടീവ് ഡയറക്ടറും തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറിയുമായ ഡി ധര്‍മലശ്രീ, തദ്ദേശ സ്വയംഭരണ വകുപ്പ് അര്‍ബന്‍ ഡയറക്ടര്‍ സൂഫിയാന് അഹമ്മദ്,മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍പേഴ്സണ്‍ എസ് ശ്രീകല, ക്ലീന്‍ കേരള മാനേജിങ് ഡയറക്ടര്‍ ജി കെ സുരേഷ് കുമാര്‍, എം എസ് റെജി, റോഷന് ജേക്കബ്,
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

