തിരുവനന്തപുരം: കേരള സർവകലാശാല എൽഎൽബി പുനർമൂല്യനിർണയത്തിൽ വിദ്യാർഥികൾക്ക് കൂട്ടത്തോടെ വിജയം. പരാജയപ്പെട്ട തിരുവനന്തപുരം ഗവ. കോളജിലെ 45 വിദ്യാർഥികൾ പുനർമൂല്യനിർണയത്തിൽ വിജയിച്ചു.
പുനർമൂല്യ നിർണയത്തിന് അപേക്ഷിച്ച 292 വിദ്യാർഥികളിൽ 231 പേർക്കും മാർക്ക് കൂടി . ഇതോടെ ആദ്യ മൂല്യനിർണയം നടത്തിയ അധ്യാപകർക്കെതിരെ നടപടി വേണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു. അഞ്ചാം സെമസ്റ്റർ വിദ്യാർഥികളിൽ 44 ല് 44 പേരുടെയും മാർക്ക് കൂടി. പുനർമൂല്യനിർണയ ഉത്തരക്കടലാസുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ പരീക്ഷ കാൺട്രോളാർക്ക് വിസി നിർദേശം നൽകി.

