കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) പബ്ലിക് റിലേഷന്‍സ് ആന്റ് സോഷ്യല്‍ മീഡിയ സീനിയര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ആയി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. ടി ജോണ്‍ ചുമതലയേറ്റു.
ന്യൂഡല്‍ഹി കേരള ഹൗസ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, പത്തനംതിട്ട, എറണാകുളം, കാസര്‍ഗോഡ് ജില്ലകളില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, അസിസ്റ്റന്റ് എഡിറ്റര്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നീ ചുമതലകള്‍ നിര്‍വഹിച്ചിട്ടുണ്ട്.കുമ്പളങ്ങി കല്ലഞ്ചേരി സ്വദേശിയാണ്.

