മൂവാറ്റുപുഴ: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടക്കുന്ന പരിശോധനയില്‍ താരമായിമാറുകയാണ് മിസ്റ്റി. എറണാകുളം റൂറല്‍ ജില്ലാ പോലീസിലെ കെ-9 സ്ക്വാഡിലെ നര്‍ക്കോട്ടിക്ക് സ്നിഫര്‍ ആണ് എട്ട് വയസുള്ള ലാബ്രഡോര്‍ റിട്രീവര്‍ വിഭാഗത്തിലെ മിസ്റ്റി.
മയക്കുമരുന്ന് കണ്ടുപിടിക്കാന്‍ വിദഗ്ധയാണ് മിസ്റ്റി. ഇതിനുള്ള പ്രത്യേക പരിശീലനവും നേടിയിട്ടുണ്ട്. ഓപ്പറേഷന് തൂഫാന്റെ ഭാഗമായി റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും പെരുമ്പാവൂര്‍ പട്ടണത്തിലും മറ്റ് സ്റ്റേഷന് പരിധികളിലും നടന്ന മയക്കുമരുന്ന് വേട്ടയില്‍ മിസ്റ്റിയുടെ സാന്നിധ്യം നിര്‍ണായകമായി.
മികച്ച സേവനത്തിന് പല പ്രാവശ്യം ഗുഡ് സര്‍വ്വീസ് എന്‍ട്രി ഉള്‍പ്പെടെ ബഹുമതികള്‍ മിസ്റ്റിക്ക് ലഭിച്ചിട്ടുണ്ട്. സീനിയര്‍ സി.പി.ഒമാരായ കെ.ജെ. രാജീവ്, വി.എ. ശ്രീകുമാര്‍ എന്നിവരാണ് മിസ്റ്റിയുടെ ഹാന്റലര്മാര്. മിസ്റ്റിയെ കൂടാതെ എക്സ്പ്ലൊസീവ് സ്നിഫര്‍മാരായ ജാമി, ബെര്‍ട്ടി, അര്ജുന്, ക്രൈം സീന്‍ ട്രാക്കര്‍മാരായ മാര്‍ലി, ടില്‍ഡ എന്നിവരാണ് എറണാകുളം റൂറല്‍ കെ-9 സ്ക്വാഡിലുള്ളത്.


