ഡൽഹി: കോക്രോച്ച് പാർട്ടിയുടെ എക്സ് അക്കൗണ്ട് വിലക്കിൽ ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ് . പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ നൽകിയ ഹരജിയിൽ കേന്ദ്ര സർക്കാരിനും എക്സിനുമാണ് നോട്ടീസ് . എന്നാൽ അക്കൗണ്ട് ഉടൻ പുനഃസ്ഥാപിച്ച് ഉത്തരവിടാൻ ഡൽഹി ഹൈക്കോടതി തയാറായില്ല . തനിക്ക് വധഭീഷണിയുണ്ടെന്നും അഭിജിത് ദീപ്കെ കോടതിയെ അറിയിച്ചു.
സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ചില ഉള്ളടക്കങ്ങൾ ‘അല്പം അരോചകമാണ്’ എന്ന് കോടതി കണ്ടെത്തി. അക്കൗണ്ട് പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ സര്‍ക്കാരിനും എക്സ് പ്ലാറ്റ്ഫോമിനും പറയാനുള്ളത് കേട്ടതിനുശേഷം മാത്രമേ ഏതൊരു ഉത്തരവിലും തീരുമാനമെടുക്കൂ എന്നും കോടതി പറഞ്ഞു. ഏതെങ്കിലും ഉത്തരവ് പുറപ്പെടുവിക്കുന്നതിനുമുമ്പ് സർക്കാരിന്റെ വാദങ്ങൾ കേൾക്കുമെന്ന് ജസ്റ്റിസ് പുരുഷീന്ദ്ര കുമാർ കൗരവ് അധ്യക്ഷനായ ബെഞ്ച് കേന്ദ്രത്തിന്റെ അഭിഭാഷകന് ഉറപ്പ് നൽകിയതായി റിപ്പോർട്ടുണ്ട്. അഭിജീത് ദിപ്കെയെ പ്രതിനിധീകരിച്ച് അഭിഭാഷകൻ അഖിൽ സിബൽ ഹാജരായി.


