തിരുവനന്തപുരം: ഇഡി വാഹനം ആക്രമിച്ച സംഭവത്തില്‍ മുഖ്യമന്ത്രി വിഡി സതീശന് അതൃപ്തി. സംഘര്‍ഷം ഉണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അവഗണിച്ചുവെന്നാണ് സതീശന്റെ നിലപാട്.പൊലീസ് കാര്യക്ഷമമായി ഇടപ്പെട്ടില്ലെന്നും വിലയിരുത്തലുണ്ട്.
മ്യൂസിയം എസ്എച്ച്ഒ പ്രശാന്തിനെതിരെ നടപടിയെടുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ പ്രശാന്തിന് വീഴ്ചപ്പറ്റിയെന്നാണ് വിലയിരുത്തല്‍. സംഘര്‍ഷസാധ്യത മുന്‍കൂട്ടി അറിയിക്കുന്നതില്‍ പ്രശാന്തിന് വീഴ്ചപ്പറ്റിയെന്നാണ് റിപ്പോര്‍ട്ട്.


