കോതമംഗലം : ഇടമലയാറിൽ മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു. തിരുവല്ല സ്വദേശി ബിയോൺ, തിരുവനന്തപുരം സ്വദേശി ഹരീഷ്, കോട്ടയം സ്വദേശി അതുൽ എന്നിവരാണ് മരിച്ചത്.
കോതമംഗലം ബസേലിയസ് ഡെൻറൽ കോളജിലെ മൂന്നാം വർഷ വിദ്യാർത്ഥികളാണ് മരിച്ച മൂന്നുപേരും. പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് ബസേലിയോസ് ആശുപത്രിയിലെത്തിച്ചു.
രാവിലെ ഒമ്പത് പേരടങ്ങുന്ന സംഘം വടാട്ടുപാറ പലവൻപടി പുഴയിൽ കുളിക്കാനിറങ്ങിയതാണ്.
ഇവരിൽ മൂന്ന് പേർ ഒഴുക്കിൽ പെടുകയായിരുന്നു.
വനത്തോടു ചേർന്നുള്ള പ്രദേശമാണ്. വൈദ്യുതോൽപ്പാദനത്തിന്
ശേഷം വെള്ളം തുറന്നു വിടുന്നതിനാൽ നല്ല ഒഴുക്കുള്ള പ്രദേശമാണ്.
ഒറ്റപ്പെട്ട പ്രദേശമായതിനാൽ അപകടവിവരം വൈകിയാണ് പുറത്തറിഞ്ഞത്.


