വി.ഡി. സതീശനു വേണ്ടി എറണാകുളത്ത് വീണ്ടും ഫ്ലക്സ് ബോർഡ്. മൂവാറ്റുപുഴ നഗരത്തിലാണ് ഇന്നു രാവിലെ പ്ലസ് ബോർഡ് പ്രത്യക്ഷപ്പെട്ടത് കിഴക്കേക്കര മണിയംകുളം കവലയിലാണ് “നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന് അഭിവാദ്യങ്ങൾ” എന്നെഴുതിയ ബോർഡ് പ്രത്യക്ഷപ്പെട്ടത്. സോഷ്യൽ മീഡിയയയിൽ പ്രചരിച്ചതോടെ ഫ്ലക്സ് ബോർഡ് പിന്നീട് നീക്കം ചെയ്യുകയും ചെയ്തു.ഇന്നലെ എറണാകുളം ജില്ലയിൽ വി ഡി സതീശനെ അനുക്കൂലിച്ചും പ്രതികൂലിച്ചുമായി ഫ്ളക്സ് ബോർഡുകൾ ഉയർന്നിരുന്നു.
ഇന്നലെയാണ് ആലുവ ഡിസിസി ഓഫീസിന് മുന്നിൽ വി ഡി സതീശന് എതിരെ ഫ്ലക്സ് ഉയർന്നത്. രമേശ് ചെന്നിത്തലയെ പിന്തള്ളിയിട്ട് മുഖ്യമന്ത്രിക്കസേര സ്വന്തമാക്കാമെന്ന് സതീശൻ വിചാരിക്കേണ്ട എന്നായിരുന്നു ഫ്ലക്സിൽ കുറിച്ചിരുന്നത്. മുഖ്യമന്ത്രിക്കസേരയെ ചൊല്ലിയുള്ള പരസ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്ന് കെപിസിസിയുടെ ഉത്തരവിനെ ലംഘിച്ചാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്.


