1961ലെ ആദായ നികുതി നിയമത്തിന് പകരം പുതിയ ഇന്‍കം ടാക്സ് ആക്ട് 2025 നിലവില്‍ വരുമെന്നതാണ് പ്രധാനമാറ്റം. (FY), അസസ്മെന്റ് ഇയര്‍( AY), പ്രീവിയസ് ഇയര്‍(PY) എന്നീ പദങ്ങള്‍ ഒഴിവാക്കി ഇനി ‘ടാക്സ് ഇയര്‍ (TY)’ മാത്രം രേഖപ്പെടുത്തും.നികുതി സംവിധാനം കൂടുതല്‍ ലളിതമാക്കുകയാണ് ലക്ഷ്യം. സെക്ഷന്‍ 87A പ്രകാരം 12 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് നികുതി ഇളവ് ലഭിച്ചേക്കാം.
മറ്റൊരു പ്രധാനമാറ്റം പാന്‍ കാര്‍ഡ് ഉപയോഗവുമായി ബന്ധപ്പെട്ടാണ്. പാന്‍ കാര്‍ഡ് ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട് ജനനത്തിയ്യതി തെളിയിക്കാന്‍ ആധാര്‍ കാര്‍ഡ് മാത്രമായി ഇനി മുതല്‍ പരിഗണിക്കില്ല. sslcസര്‍ട്ടിഫിക്കേറ്റ്, പാസ്പോര്‍ട്ട് എന്നിവ നിര്‍ബന്ധമാണ്. കൂടാതെ 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കും അഞ്ച് ലക്ഷം രൂപയ്ക്കു മുകളിലുള്ള വാഹന വാങ്ങലിനുമാത്രമേ ഇനിമുതല്‍ പാന്‍ നിര്‍ബന്ധമാകൂ. ബാങ്ക് നിക്ഷേപങ്ങളില്‍ വാര്‍ഷികമായി 10 ലക്ഷം രൂപയ്ക്ക് മുകളില്‍ മാത്രമേ പാന്‍ ആവശ്യമായി വരൂ.
ഹോട്ടല്‍/റസ്റ്ററന്റ് ബില്‍, കണ്വന്ഷന് സെന്റര്‍, ബാങ്ക്വറ്റ് ഹാള്‍ ചെലവ്, ഇവന്റ് മാനേജ്മെന്റ് തുടങ്ങിയവയ്ക്ക് 50,000 രൂപയായിരുന്ന പരിധി ഒരു ലക്ഷം രൂപയാകും. ബാങ്കുകളിലെയും പോസ്റ്റ് ഓഫിസിലെയും നിക്ഷേപങ്ങളാണെങ്കില്‍ നിലവില്‍ പ്രതിദിനം 50,000 രൂപ നിക്ഷേപിച്ചാല്‍ പാന്‍ വേണം.


