തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണം അവസാന ലാപ്പിൽ എത്തിയപ്പോഴും വാർത്താസമ്മേളനങ്ങൾ ഒഴിവാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. എല്ലാ ദിവസവും മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നതിന് പുറമേ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സ്വരാജ് ആണ് വാർത്താസമ്മേളനങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്.
പാർട്ടി നിലപാട് സ്വരാജ് വിശദീകരിക്കുമ്പോഴും എം.വി ഗോവിന്ദൻ എന്തുകൊണ്ട് വരുന്നില്ല എന്ന ചോദ്യവും ഉയരുന്നുണ്ട്. എല്ലാ മണ്ഡലങ്ങളിലേയും തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ വിലയിരുത്തുന്ന തിരക്കിലാണ് ഗോവിന്ദൻ എന്നാണ് പാർട്ടി വിശദീകരണം.


