തിരുവനന്തപുരം: എസ്ഐആറിൽ ആശങ്ക ഒഴിയാതെ പ്രവാസികൾ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലെ സങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാത്തതാണ് പ്രവാസികളെ പ്രയാസത്തിലാക്കുന്നത്. ഇന്ത്യക്ക് പുറത്ത് ജനിച്ചവർ നേരിട്ട് അപേക്ഷ പൂരിപ്പിച്ച് നൽകേണ്ടതിനാൽ പ്രവാസികളുടെ ബന്ധുക്കളും പ്രതിസന്ധിയിലാണ്. പ്രാവാസി വോട്ടർമാരുടെ ബൂത്ത് ഏതാണെന്ന് കണ്ടെത്താൻ കഴിയാതെ ഉദ്യോഗസ്ഥരും വലയുകയാണ്.
ഇന്ത്യക്ക് പുറത്ത് ജനിച്ചവർക്ക് ഫോം 6A പ്രകാരം അപേക്ഷ നൽകാൻ കഴിഞ്ഞിരുന്നില്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്സൈറ്റിൽ ഇതിനുള്ള സൗകര്യം ഏർപെടുത്തുന്നതിന് പകരം ഓഫ് ലൈനായി അപേക്ഷ നൽകനാണ് നിർദേശിച്ചിരുന്നത്. ഇങ്ങനെയുള്ള പല വോട്ടർമാരും ഇന്ത്യക്ക് പുറത്താണ് നിലവിലുള്ളത്. ഇവരുടെ ബന്ധുക്കൾ വേണം ബിഎൽഒക്ക് അപേക്ഷ നൽകാൻ.


