കോട്ടയം: ചികിത്സയ്ക്കായി പോകുന്നതിനിടെ ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുന്ദരം ആണ് വാഹനത്തിനുള്ളില്‍ വച്ചു ശ്വാസംമുട്ടി മരിച്ചത്. തുടര്‍ച്ചയായി നടത്തുന്ന ഡയാലിസിസിനായി കുടുബാംഗങ്ങളോടൊപ്പം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പോകുന്ന വഴിയാണ് സുന്ദരത്തിന്റെ വാഹനം ഗതാഗതക്കുരുക്കില്‍പ്പെട്ടത്. വര്‍ഷങ്ങളായി വൃക്ക രോഗത്തിന് ചികിത്സയിലായിരുന്നു സുന്ദരം.
മൂന്നാര്‍ നയമക്കാട് അഞ്ചാം മൈലില്‍ രാജമലയിലേക്കുളള സന്ദര്‍ശകരുടെ തിരക്കാണ് കുരുക്കിനിടയാക്കിയത്. വാഹനം കടത്തിക്കൊണ്ടു പോകാന്‍ ഡ്രൈവറും മകനും നടത്തിയ ശ്രമം വിജയിക്കാതെ വരികയായിരുന്നു. അഞ്ചാം മൈലില്‍ മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്ക് ഇപ്പോള്‍ പതിവാണ്. വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍ അലക്ഷ്യമായി നിര്‍ത്തിയിടുന്നതാണ് കാരണം. ഇവിടെ ഗതാഗത കുരുക്കൊഴിവാക്കുന്നതില്‍ പൊലീസ് പുലര്‍ത്തുന്ന അനാസ്ഥയാണ് സുന്ദരത്തിന്റെ ജീവനെടുത്തതെന്നും ആരോപണമുണ്ട്. കാറുകളും വലിയ ബസുകളും റോഡിന് ഇരുവശവും നിര്‍ത്തിയിടുന്നതാണ് ഗതാഗതക്കുരുക്കിനു കാരണം. വീതി കുറഞ്ഞ റോഡിന്റെ ഇരുവശവും കച്ചവടക്കാരുടെ ഷെഡുകളുമുണ്ട്. മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായാല്‍ വിദഗ്ധ ചികിത്സ ലഭ്യമാകണമെങ്കില്‍ 90 കിലോമീറ്റര്‍ അകലെ തമിഴ്നാട്ടിലെ തേനിയിലോ 105 കിലോമീറ്റര്‍ അകലെ ആലുവയിലോ 170 കിലോമീറ്റര്‍ അകലെ കോട്ടയത്തോ എത്തിക്കണം. അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് എത്താന്‍ 30 കിലോമീറ്റര്‍ സഞ്ചരിക്കണം. ഹൈറേഞ്ചിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം ഇതുതന്നെയാണു സ്ഥിതി.


