മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ അമ്മയ്ക്കും രണ്ടാനച്ഛനും 180 വര്‍ഷം കഠിന തടവും 11,75,000 രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം സ്വദേശിയായ യുവതിയെയും പാലക്കാട് സ്വദേശിയായ യുവാവിനെയുമാണ് കോടതി ശിക്ഷിച്ചത്. മഞ്ചേരി ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് ശിക്ഷാവിധി. 2019ലാണ് കേസിനാസ്പദമായ സംഭവം. 2019 മുതൽ 2021 വരെ രണ്ട് വർഷം കുട്ടി പീഡനത്തിരയായി. പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു, നഗ്നപ്രദര്‍ശിപ്പിച്ചു, മദ്യം നൽകി പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞതോടെയാണ് പ്രതികളാണ് അമ്മയ്ക്കും രണ്ടാനച്ഛനും കഠിനശിക്ഷ വിധിച്ചത്.
2019 ലാണ് തിരുവനന്തപുരം സ്വദേശിയായ ആയ ഭർത്താവിനെ ഉപേക്ഷിച്ച് പാലക്കാട് സ്വദേശിക്കൊപ്പം പോയത്. തുടര്‍ന്ന് മലപ്പുറത്ത് വാടകക്ക് താമസിക്കുകയായിരുന്നു ഇവര്‍.കുട്ടിയുടെ സ്വന്തം അച്ഛന്റെ പിതാവ് കാണാനെത്തിയപ്പോഴാണ് ക്രൂര പീഡനത്തെക്കുറിച്ച് പുറംലോകം അറിയുന്നത്. കുട്ടിയെ മുത്തശ്ശനെ കാണിക്കാന്‍ അനുവദിക്കില്ലെന്ന് അമ്മയും രണ്ടാനച്ഛനും വാശി പിടിച്ചു.ഇതോടെ മുത്തശ്ശനുമായി വാക്ക് തര്‍ക്കമുണ്ടാകുകയും നാട്ടുകാര്‍ ഇടപെടുകയും ചെയ്തു.


