കൊച്ചി: ഐ എസ് റിക്രൂട്ട്മെന്റ് കേസില്‍ എന്‍ ഐ എ അറസ്റ്റ് ചെയ്ത വയനാട് സ്വദേശി ഹബീബ് റഹ്മാനെ റിമാന്റ് ചെയ്തു. 30 ദിവസത്തേക്കാണ് ഹബീബ് റഹ്മാനെ റിമാന്റ് ചെയ്തത്. കൊച്ചിയിലെ എന്‍ ഐ എ പ്രത്യേക കോടതിയിലാണ് പ്രതിയെ ഹാജരാക്കിയത്.

കാസര്‍ഗോഡ് ഐ എസ് റിക്രൂട്ട്മെന്റ് കേസ് 17ാം പ്രതിയാണ് ഹബീബ് റഹ്മാന്. എന്‍ ഐ എ യുടെ 5 ദിവസത്തെ കസ്റ്റഡി അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.


