കൊച്ചി : നടി ശ്വേത മേനോന് എതിരായ എഫ്ഐആര്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി. തുടര്‍ നടപടികള്‍ പൂര്‍ണമായും തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവാണ് ജസ്റ്റിസ് വി.ജി അരുണ്‍ പുറത്തിറക്കിയത്. സിജെഎം കോടതിയുടെ നടപടിയെ വിമര്‍ശിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നിര്‍ദേശം നല്‍കുന്നതിന് മുമ്പ് എടുക്കേണ്ട നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നാണ് ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കുന്നത്.
തനിക്കെതിരായ നടപടി വസ്തുതകള്‍ പരിശോധിക്കാതെയാണെന്നാണ് ശ്വേത സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞത്. രാജ്യത്ത് സെന്‍സര്‍ ചെയ്ത ചിത്രങ്ങളിലാണ് അഭിനയിച്ചത്. അതിന് പുരസ്കാരങ്ങളടക്കം ലഭിച്ചിരുന്നു. നിയമവിരുദ്ധമായി താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും അവര്‍ വ്യക്തമാക്കുന്നു
സാമ്പത്തികലാഭത്തിനുവേണ്ടി സിനിമയില്‍ അശ്ലീലരംഗങ്ങളില്‍ അഭിനയിച്ചെന്ന പരാതിയിലാണ് നടി ശ്വേതാ മേനോന്റെപേരില്‍ പോലീസ് കേസെടുത്തത്. തോപ്പുംപടി സ്വദേശി മാര്ട്ടിന് മേനാച്ചേരിയുടെ പരാതിയില്‍ എറണാകുളം സിജെഎം കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്.
അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചെന്ന് പരാതി: നടി ശ്വേതാ മേനോനെതിരെ കേസ് https://www.rashtradeepam.com/cinema/06/08/2025/case-against-swetha-menon/


