ന്യൂഡല്‍ഹി: മീ ടൂ ആരോപണത്തില്പ്പെട്ടതിനെ തുടര്‍ന്ന് മലയാളി ഐ.ടി ഉദ്യോഗസ്ഥന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കമ്പനിക്കെതിരെ പരാതിയുമായി ഭാര്യ. കോതമംഗലം സ്വദേശിയായ സ്വരൂപ് രാജ്(35) ആണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. ജെന്‍പാക്ട് അസി. വൈസ് പ്രസിഡന്റായിരുന്നു സ്വരൂപ് രാജ്.
കമ്പനി അധികൃതര്‍ നടപടികള്‍ പാലിച്ചില്ലെന്നും സ്വരൂപിന്റെ നേട്ടങ്ങളില്‍ അതൃപ്തിയുണ്ടായിരുന്നവര് വ്യക്തിഹത്യ ചെയ്യുകയായിരുന്നെന്നും ആരോപിച്ചാണു ഭാര്യ കൃതി പൊലീസിനെ സമീപിച്ചത്. ഭാര്യയും അതേ കമ്പനിയിലെ ജീവനക്കാരിയാണ്. ഇതിനിടെ പരാതി ഉന്നയിച്ച രണ്ട് വനിതാ ജീവനക്കാര്‍, കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥര്‍, ആഭ്യന്തര പരാതി പരിഹാര സമിതി അംഗം(ഐസിസി) എന്നിവരുള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

