ആലപ്പുഴ: ഹരിപ്പാട് ദേശീയ പാതയില്‍ വാനും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. വാന്‍ ഡ്രൈവറാണ് മരിച്ചത്. പരിക്കേറ്റ നാല് പേരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച പുലര്‍ച്ചെ 5.15 ന് ചേപ്പാട് ജംഗ്ഷനിലായിരുന്നു അപകടം. യാത്രക്കാരുമായി പോയ ടെമ്പോ ട്രാവലര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ട്രാവലറില്‍ 20 പേരാണ് ഉണ്ടായിരുന്നത്. 
പരിക്കേറ്റവരെ കായംകുളം, ഹരിപ്പാട് താലൂക്ക് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം സ്തംഭിച്ചു.

