മൂവാറ്റുപുഴ: പെണ്ണമ്മ ജേക്കബ് ഫൗണ്ടേഷന് പുരസ്കാരം ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക്. മുന്‍ മൂവാറ്റുപുഴ എം.എല്‍. എ. പെണ്ണമ്മ ജേക്കബിന്റെ സ്മരണാര്‍ത്ഥം പെണ്ണമ്മ ജേക്കബ് ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ 2018 ലെ അവാര്‍ഡ് ഷീലകൊച്ചൗസേപ്പ് ചിറ്റലപ്പള്ളിയെ തെരെഞ്ഞടുത്തതായി ഫൗണ്ടേഷന് ചെയര്മാന് പ്രൊ. ബേബിഎം. വര്‍ഗ്ഗീസ് അറിയിച്ചു.

2018 ഡിസംബര്‍ 24ന് രാവിലെ 9.30ന് പുതുപ്പാടി യല്ദോമാര് ബസ്സോലിയോസ് കോളജ് തീയറ്റര്‍ കോംപ്ലക്സില്‍ വച്ച് നടത്തുന്ന പൊതുസമ്മേളനത്തില്‍ വി.എം. സുധീരന് അവാര്ഡ്് ദാനം നിര്‍വ്വഹിക്കും. ആന്റണിജോണ്‍ എം.എല്‍.എ., മുന്‍ എം.എല്‍.എ ജോണി നെല്ലൂര്‍, പ്രഥമജേക്കബ് അവാര്‍ഡ്ജേതാവും ഡെന്റ് കെയര്‍ ഡെന്റല്‍ ലാബ് എം.ഡിയുമായ ജോണ്‍കുര്യാക്കോസ്, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മഞ്ജു സിജു, ഡെയ്സിജേക്കബ്, അഡ്വ. അമ്പിളി ജേക്കബ്, എല്‍ദോ വട്ടക്കാവില്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ സോഷ്യല്‍ എക്സലന്‍സ് അവാര്‍ഡ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക്


