മൂവാറ്റുപുഴ: മൂവാറ്റുപുഴ പെരുമ്പാവൂര്‍ എം.സി റോഡില്‍ മണ്ണൂരില്‍ വാഹനാപകടം. കാറും നാഷ്ണല്‍ പെര്‍മിറ്റ് ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാര്‍ യാത്രക്കാരായ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. വയനാട് സ്വദേശി അഭിലാഷ് (24), തൊടുപുഴ സ്വദേശി നൗഫല്‍ നാസര്‍ (35), പട്ടാമ്പി സ്വദേശി ജിഷ്ണു (24), മുത്തംകുഴി സ്വദേശി അനുരാഗ് മോഹന്‍ (21), ഗൗതം കൃഷ്ണ (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്ന് വെളുപ്പിന് നാലുമണിയോടെയാണ് സംഭവം. കാര്‍ ഓടിച്ചിരുന്നയാള്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പറയുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ മുന്‍ചക്രങ്ങള്‍ ഊരിത്തെറിച്ചു. കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.

