വാഴക്കുളം: സെൻട്രൽ കേരള സി.ബി.എസ്.ഇ സ്കൂൾ കായികമേള വാഴക്കുളം കാർമൽ സി.എം.ഐ പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ 24ന് ആരംഭിക്കും. ഉദ്ഘാടനം രാവിലെ 9 ന് അന്തർദേശീയ ഇന്ത്യൻ ബാഡ്മിൻ്റൺ താരം ആൽവിൻ ഫ്രാൻസിസ് നിർവഹിക്കും. സെൻട്രൽ കേരള സഹോദയ പ്രസിഡൻറ് ഫാ. മാത്യു കരീത്തറ അധ്യക്ഷത വഹിക്കും. കോൺഫെഡറേഷൻ ഓഫ് സഹോദയ കോംപ്ലക്സസ് സംസ്ഥാന പ്രസിഡൻറും കാർമൽ സ്കൂൾ ഡയറക്ടറുമായ ഫാ.ഡോ.സിജൻ പോൾ ഊന്നുകല്ലേൽ,
കാർമൽ സ്കൂൾ പ്രിൻസിപ്പൽ ഫാ.ജോൺസൺ വെട്ടിക്കുഴിയിൽ, സി.കെ.എസ്.സി ജനറൽ സെക്രട്ടറി ജെയ്ന പോൾ, വൈസ് പ്രസിഡൻ്റ് ഫാ.ജോൺസൺ പാലപ്പിള്ളി, ജോയിൻ്റ് സെക്രട്ടറി മേരി ജെട്രി, അക്കാദമിക് കോ-ഓർഡിനേറ്റർ മേരി സാബു,
സ്പോർട്സ് കോ-ഓർഡിനേറ്റർ സുഭാഷ് സി.സി എന്നിവർ പ്രസംഗിക്കും.
എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലെ 92 സി.ബി.എസ്.ഇ സ്കൂളുകൾ ചേർന്ന സംഘടനയായ സെൻട്രൽ കേരള സഹോദയയിൽ ഉൾപ്പെടുന്ന രണ്ടായിരത്തോളം വിദ്യാർത്ഥികളാണ് കായികമേളയിൽ മാറ്റുരയ്ക്കുന്നത്.
93 ഇനങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്. സൂപ്പർ സീനിയർ, സീനിയർ, ജൂണിയർ, സബ് ജൂണിയർ, കിഡീസ് എന്നിങ്ങനെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം വിഭാഗങ്ങളായാണ് മത്സരം. 26 ന് കായികമേള സമാപിക്കും. പത്രസമ്മേളനത്തിൽ സെൻട്രൽ കേരള സഹോദയ പ്രസിഡൻ്റ് ഫാ.മാത്യു കരീത്തറ, കാർമൽ സ്കൂൾ പ്രിൻസിപ്പൽ ഫാ.ജോൺസൺ വെട്ടിക്കുഴിയിൽ, അധ്യാപകൻ രഞ്ജിത് ജോർജ് എന്നിവർ പങ്കെടുത്തു.