ഡൽഹി രോഹിണിയിലെ പ്രശാന്ത് വിഹാറിൽ പൊട്ടിത്തെറി.സമീപത്തെ കടയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്. രോഹിണിയിലെ സിആർപിഎഫ് സ്കൂളിന് സമീപമാണ് സംഭവം നടന്നത്.
പൊട്ടിത്തെറിയിൽ ആർക്കും പരിക്കില്ല. സ്കൂളിന് സമീപം പാർക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ ചില്ലുകൾ പൊട്ടിത്തെറിയിൽ തകർന്നു. അടച്ചിട്ട കടകൾക്കും അപകടത്തിൽ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഫോറൻസിക് സയൻസ് ലബോറട്ടറി സംഘം സ്ഥലത്ത് പരിശോധന നടത്തുകയാണ്. അപകടത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.


