വ്യത്യസ്ത സാമൂഹിക ചുറ്റുപാടില്‍ ജീവിക്കുന്ന രണ്ട് കുടുംബങ്ങളിലെ അംഗങ്ങളായ സണ്ണിയും അപര്‍ണയും തമ്മിലുള്ള കടുത്ത പ്രണയത്തെ തുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങളും ആ പ്രശ്നങ്ങളെ മറി കടക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കിടയില്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരുന്ന വെല്ലുവിളികളും തുടര്‍ സംഭവങ്ങളുമാണ് തിരുവനന്തപുരത്ത് പൂജാ ചടങ്ങുകളോടെ ചിത്രീകരണം ആരംഭിച്ച ‘നേരറിയും നേരത്ത് ‘ എന്ന ചിത്രത്തിന്റെ പ്രമേയം.
അഭിറാം രാധാകൃഷ്ണന്, ഫറാ ഷിബ്ല എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളാകുന്നു. ഒപ്പം സ്വാതിദാസ് പ്രഭു, രാജേഷ് അഴിക്കോടന്‍, കല സുബ്രമണ്യന്‍ എന്നിവരും അഭിനയിക്കുന്നു. ബാനര്‍ – വേണി പ്രൊഡക്ഷന്‍സ്, രചന, സംവിധാനം – രഞ്ജിത്ത് ജി. വി, നിര്‍മ്മാണം – എസ്. ചിദംബരകൃഷ്ണന്, ഛായാഗ്രഹണം – ഉദയന്‍ അമ്പാടി, എഡിറ്റിംഗ് – മനു ഷാജു, ഗാനരചന – സന്തോഷ് വര്‍മ്മ, സംഗീതം – ടി.എസ്. വിഷ്ണു, പ്രൊഡക്ഷന്‍ കണ്ട്രോളര് -കല്ലാര്‍ അനില്‍, കല- അജയ്. ജി അമ്പലത്തറ, കോസ്റ്റ്യും – റാണ പ്രതാപ്, ചമയം – അനില്‍ നേമം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ -ജിനി സുധാകരന്, അസ്സോസിയേറ്റ് ഡയറക്ടര്‍ – അരുണ്‍ ഉടുമ്പ്ഞ്ചോല, സ്റ്റില്‍സ് – നൗഷാദ് കണ്ണൂര്‍, ഡിസൈന്‍സ് – പ്രമേഷ് പ്രഭാകര്‍, പിആര്‍ഓ – അജയ് തുണ്ടത്തില്‍.