ഇ.പി ജയരാജന് എല്‍ഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞേക്കും. നിർണ്ണായകമായ ഇന്നത്തെ സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഇ പി ജയരാജൻ പങ്കെടുക്കില്ല.കമ്മിറ്റിയിൽ പങ്കെടുക്കാതെ ഇപി ജയരാജന് കണ്ണൂരിലെ വീട്ടിലേക്ക് പോയി. ഇപി ബിജെപി ബന്ധം ഇന്ന് സിപിഎം സംസ്ഥാന സമിതി ചർച്ച ചെയ്യാനിരിക്കെയാണ് കമ്മിറ്റിയിൽ പങ്കെടുക്കാതെ കാണൂരിലേക്ക് പോയത്. സ്ഥാനമൊഴിയാൻ സന്നദ്ധനാണെന്ന് ഇപി പാര്‍ട്ടിയെ അറിയിച്ചു.
ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി ഇ.പി.ജയരാജൻ ദല്ലാൾ നന്ദകുമാറിന്റെ സാന്നിധ്യത്തിൽ കൂടിക്കാഴ്ച നടത്തിയെന്ന വിവരം വൻ വിവാദമായിരുന്നു. ഇ.പി കൂടിക്കാഴ്ച നടത്തിയെന്ന കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇന്ന് തിരുവനന്തപുരത്തില്ലെന്നും കണ്ണൂരിൽ ചില പരിപാടികളുണ്ടെന്നും ഇപി ജയരാജന് പറഞ്ഞു. എല്ലാം നടക്കട്ടെ എന്ന് മാത്രമായിരുന്നു രാജി സംബന്ധിച്ച് ചോദ്യത്തിന് ഇപിയുടെ പ്രതികരണം.