പാലക്കാട്-മണ്ണാർക്കാട് സ്കൂൾ ബസ് ഇടിച്ച് വിദ്യാർത്ഥി മരിച്ചു.നാരങ്ങപ്പറ്റ സ്വദേശി നൗഷാദിന്റെ മകള്‍ ഹിബ (6) ആണ് മരിച്ചത്. ഡിഎച്ച്എസ്എസ് നെല്ലിപ്പുഴ യുകെജി വിദ്യാർഥിനിയാണ്. കുട്ടി സഞ്ചരിച്ച അതേ സ്കൂളിൽ നിന്നുള്ള ബസാണ് അപകടത്തിൽപ്പെട്ടത്. വട്ടമ്പാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സ്കൂൾ ബസിൽ വീടിന് മുന്നിലെ സ്റ്റോപ്പിൽ വന്നിറങ്ങിയതായിരുന്നു ഹിബ. സ്കൂൾ കാറിനു മുന്നിലൂടെ മറുവശം കടക്കുന്നതിനിടെയാണ് അപകടം. കുട്ടി റോഡ് മുറിച്ച കടക്കുന്നത് സ്കൂൾ ബസ് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നും മുന്നോട്ടെടുത്ത ബസ് കുട്ടിയെ ഇടിക്കുകയായിരുന്നു എന്നുമാണ് ദൃക്സാക്ഷികള്‍ പറയുന്നത്.


