തിരുവനന്തപുരത്തെ തുമ്പ കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി. ആർ.എം.സി എന്ന റെഡിമിക്സ് കോൺക്രീറ്റ് സ്ഥാപനത്തിന്റെ നിർമാണ പ്ലാന്റിലായിരുന്നു അപകടം. കൂറ്റൻ ടണലിന്റെ മേൽമൂടി അമിത മർദത്തെ തുടർന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ ആളാപായമില്ല. യന്ത്രഭാഗങ്ങൾ ജനവാസമേഖലയിലേക്ക് തെറിച്ച് വീണു.
ഫാക്ടറിക്ക് സമീപത്തെ മൂന്നു നില വീടിന്റെ ജനലിലാണ് യന്ത്രഭാഗം തെറിച്ചു വീണത്. യന്ത്രത്തിന്റെ ഒരു ഭാഗം വീടിന്റെ ജനലിൽ പതിച്ചപ്പോൾ ചില യന്ത്രഭാഗങ്ങൾ പരിസരത്തെ റോഡിലേക്കും വീണു.വൻ അപകടം ഒഴിവായത് റോഡിൽ ആളില്ലാത്തതിനാലാണ്. പൊട്ടിത്തെറിയെ തുടർന്ന് പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തി


