ന്യൂഡെല്‍ഹി: രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വന്ന് തുടങ്ങി. രാജസ്ഥാനില്‍ വസുന്ധരാ രാജ മുന്നിട്ട് നില്ക്കുന്നു. കോണ്‍ഗ്രസ് 9 സീറ്റില്‍ മുന്നേറുന്നു. രാജസ്ഥാനില്‍ 6 സീറ്റില്‍ ബിജെപിയും മുന്നേറുന്നു. രാജസ്ഥാനില്‍ സച്ചിന് പൈലറ്റും മുന്നേറുന്നു. ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ്സും ബിജെപിയും ഒപ്പത്തിനൊപ്പം മുന്നേറുന്നു. 13 സീറ്റില്‍ ബിജെപിയും 10 സീറ്റില്‍ കോണ്‍ഗ്രസ്സും ഛത്തീസ്ഗഡ്ഡില്‍ മുന്നേറുന്നു. തെലങ്കാനയില്‍ 6 സീറ്റില്‍ റ്റിആര്സ് മുന്നേറുന്നു.
കോണ്‍ഗ്രസ് 7 സീറ്റിലും ബിജെപി ഒരു സീറ്റിലും മുന്നേറുന്നു. മധ്യപ്രദേശിലെ 230 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 9 സീറ്റില്‍ ബിജെപിയും 9 സീറ്റില്‍ കോണ്‍ഗ്രസ്സും മുന്നേറുന്നു. മിസ്സോറമാല് കോണ്‍ഗ്രസ് ഒരു സീറ്റില്‍ മുന്നേറുന്നു. വരും മണിക്കൂറുകളില്‍ ചിത്രങ്ങള്‍ മാറിമറിയും. കോണ്‍ഗ്രസ്സും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെക്കുന്നത്.


