കെഎസ്ആർടിസി ബസ് തടഞ്ഞ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവിനുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നിയമനടപടിക്കൊരുങ്ങി ഡ്രൈവര്‍ യദു.മജിസ്ട്രേറ്റ് കോടതിയിലാണ് ഹർജി നൽകുക. അഭിഭാഷകൻ മുഖേനെ നാളെ കോടതിയെ സമീപിക്കും.അതേസമയം, മേയറോട് ഡ്രൈവർ അശ്ലീല ആംഗ്യം കാണിക്കുന്നത് കണ്ടില്ലെന്ന് കണ്ടക്ടർ പൊലീസിന് മൊഴി നൽകി.
ഏപ്രിൽ 27 ന് രാത്രി പത്തരയ്ക്ക് കന്റോൺമെന്റ് എസ്.എച്ച്.ഒക്ക് പരാതി നൽകിയിട്ടും കേസെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ലെന്ന് യദു പറഞ്ഞിരുന്നു. മേയറുടെ പരാതിയിൽ ഡ്രൈവർക്കെതിരെ മാത്രമാണ് കേസെടുത്തത്. പൊലീസ് മടിക്കുന്ന സാഹചര്യത്തിലാണ് ഡ്രൈവർ യദു നാളെ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുന്നത്. സീബ്രാ ലൈനിൽ കാറിട്ട് ബസ് തടഞ്ഞ് കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്നാണ് പരാതി.യദുവിൻറെ പരാതിയെ കുറിച്ച് അന്വേഷണിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിരുന്നു.


