മൂവാറ്റുപുഴ: അവോലി ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡ് നടുക്കരയിൽ നിർമ്മാണം പൂർത്തിയാക്കിയ കമ്മ്യൂണിറ്റി ഹാളിന്റെ ഉൽഘാടനം മുൻ എംഎൽഎ എൽദോ എബ്രഹാം നിർവ്വഹിച്ചു.കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് എൽദോ എബ്രഹാം എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് കമ്യൂണിറ്റി ഹാളിൻ്റെ നിർമ്മാണത്തിന് ഫണ്ട് അനുവദിച്ചത്.
വാർഡ് മെമ്പർ സെൽബി പ്രവീൺ അധ്യക്ഷത വഹിച്ചു.ഷാജു വടക്കൻ സ്വാഗതം പറഞ്ഞു.പഞ്ചായത്ത് മെമ്പർമാരായ രാജേഷ് പൊന്നുംപുരയിടം, ശ്രീനി വേണു, പ്രീമ സിമിക്സ് വിവിധ കക്ഷി നേതാക്കളായ എം കെ അജി, എം ജെ ഫ്രാൻസിസ്, കുര്യൻ കളമ്പാടുപറമ്പിൽ ജോർഡി ജോൺ , ഗോവിന്ദ് എസ് കുന്നുംപുറത്ത്, ടി പി റോയ്, സിനോ ജോസ്, അജേഷ് കുന്നുംപുറത്ത് എന്നിവർ പങ്കെടുത്തു.


