കോഴിക്കോട്: കുറ്റ്യാടി നെടുമണ്ണൂര്‍ എയ്ഡഡ് എല്‍പി സ്കൂളില്‍ പൂജ. സ്കൂള്‍ മാനേജറുടെ മകന് രുധീഷ് അടക്കമുള്ള ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് സ്കൂളില്‍ ഗണപതിഹോമം നടത്തിയത്.ചൊവ്വാഴ്ച രാത്രിയാണ് സംഭവം.സ്കൂള്‍ ഗ്രൗണ്ടില്‍ അസാധാരണമായ വെളിച്ചവും വാഹനങ്ങളും കണ്ട് നാട്ടുകാര്‍ സ്ഥലത്തെത്തിയതോടെയാണ് പൂജ നടക്കുന്ന കാര്യം വ്യക്തമായത്.
ഇതോടെ സിപിഎം പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് സ്ഥലത്ത് പ്രതിഷേധിച്ചു. കൂടുതല്‍ ആളുകള്‍ സ്ഥലത്തെത്തിയത് സംഘര്‍ഷത്തിനിടയാക്കി.പിന്നാലെ തൊട്ടില്‍പാലം പോലീസ് സ്ഥലത്തെത്തി പൂജ നടത്തിയവരെ കസ്റ്റഡിയിലെടുത്ത തോടെയാണ് സംഘര്‍ഷം അവസാനിച്ചത്.
മഹാനവമിയോട് അനുബന്ധിച്ച് സ്കൂളുകളില്‍ ഇത്തരം പൂജ നടത്താറുണ്ടെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം.ഇത് മുടങ്ങിപ്പോയതിന് പകരമായാണ് പൂജ നടത്തിയതെന്നും ഇവര്‍ പ്രതികരിച്ചു.


