തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപനത്തിനു മേലുള്ള നന്ദിപ്രമേയ ചർച്ചയോടെ നിയമസഭ ഇന്നുമുതല്‍ തുടങ്ങും. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരേ ഉയർന്ന മാസപ്പടി ആരോപണം നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിക്കും.മാസപ്പടി വിഷയത്തില്‍ നിരവധി ചോദ്യങ്ങള്‍ കോണ്‍ഗ്രസ് എംഎല്‍എമാർ നല്‍കിയിട്ടുണ്ട്.
കേരളീയം, നവകേരള ധൂർത്തും സാന്പത്തിക ചെലവുകളുടെ കണക്കുകള്‍ പുറത്തു വിടാത്തതുമായ സർക്കാർ നടപടി, യൂത്ത് കോണ്‍ഗ്രസുകാരെ ആക്രമിച്ച മുഖ്യമന്ത്രിയുടെ ഗണ്മാൻ അടക്കമുള്ളവരുടെ നിലപാടും മുഖ്യമന്ത്രിയുടെ രക്ഷാ പ്രവർത്തനം ക്ഷേമപെൻഷൻ മാസങ്ങളായി മുടക്കിയ സർക്കാർ നടപടി, ലൈഫ് മിഷൻ പദ്ധതികളുടെ സ്തംഭനം തുടങ്ങിയ ഒട്ടേറെ യുഡിഎഫ് എംഎല്‍എമാർ നിയമസയില് ഉന്നയിക്കും.
നയപ്രഖ്യാപനം വെട്ടിച്ചുരുക്കി സർക്കാരിനെ ഗവർണർ ഞെട്ടിച്ചായിരുന്നു സഭാ സമ്മേളനത്തിന്റെ തുടക്കം. ഒന്നര മിനിറ്റിലെ പ്രസംഗ വിവാദം പിന്നിട്ട് ഗവർണറുടെ രണ്ട് മണിക്കൂർ നിലമേല്‍ പ്രതിഷേധവും കഴിഞ്ഞ് സിആർപിഎഫിന്റെ വരവ് വരെയെത്തിയ നാടകീയ സംഭവങ്ങള്‍ വരെ പ്രതിപക്ഷം ഉന്നയിക്കും. അസാധാരണ പോരിനിടെയാണ് നന്ദിപ്രമേയ ചർച്ച നടക്കുന്നത്.


