തൃശൂര്‍: ശ്രീരാമനെ അപമാനിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ തൃശൂര്‍ എംഎല്‍എ പി.ബാലചന്ദ്രന് കാരണം കാണിക്കല്‍ നോട്ടീസ് നല്കി സിപിഐ.
ബുധനാഴ്ച ചേരുന്ന അടിയന്തര ജില്ലാ എക്സിക്യുട്ടീവ് യോഗത്തില്‍ നേരിട്ടെത്തി വിശദീകരണം നല്‍കാനാണ് നിര്‍ദേശം.
രാമനും ലക്ഷ്മണനും സീത പൊറോട്ടയും ഇറച്ചിയും വിളമ്പിക്കൊടുത്തെന്ന് പരാമര്‍ശിക്കുന്ന കുറിപ്പാണ് എംഎല്‍എ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇത് വിവാദമായതിനെ തുടര്‍ന്ന് പോസ്റ്റ് പിന്‍വലിച്ചിരുന്നു.
സംഭവത്തില്‍ എംഎല്‍എ ഖേദപ്രകടനം നടത്തുകയും ചെയ്തിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃശൂരിലെ അനുകൂല സാഹചര്യം ഇല്ലാതാക്കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി വിശദീകരണം തേടിയത്.