തിരുവനന്തപുരം: നിയുക്ത മന്ത്രി കെ.ബി. ഗണേഷ് കുമാറിന് സിനിമാ വകുപ്പുകൂടി നല്‍കണമെന്ന് കേരള കോണ്‍ഗ്രസ് – ബി ആവശ്യപ്പെട്ടു.പത്തനാപുരം എംഎല്‍എ ഗണേഷ് കുമാറിന് ആന്റണി രാജു കൈകാര്യം ചെയ്ത വകുപ്പാണ് നീക്കിവച്ചിരിക്കുന്നത്.
ഗതാഗതവകുപ്പാണ് ലഭിക്കുന്നതെങ്കില്‍ വകുപ്പിനെ മെച്ചപ്പെടുത്താൻ പ്രത്യേക പദ്ധതികള്‍ മനസിലുണ്ടെന്നും മുഖ്യമന്ത്രി അനുവദിച്ചാലെ സിനിമയില്‍ അഭിനയിക്കൂവെന്നും ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. വെള്ളിയാഴ്ച കെ.ബി.ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.
രണ്ടാം പിണറായി മന്ത്രിസഭയുടെ പുനഃസംഘടന വേഗത്തില്‍ വേണമെന്നാവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് -ബി എല്‍ഡിഎഫ് മുന്നണി നേതൃത്വത്തിന് കത്ത് നല്‍കിയതിനു പിന്നാലെയാണ് സിനിമാ വകുപ്പ് കൂടി വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
തനിക്ക് ഔദ്യോഗിക വസതിവേണ്ടെന്നും അദ്ദേഹം പറഞ്ഞു.സജി ചെറിയാനാണ് നിലവില്‍ സിനിമാ വകുപ്പ് കൈകാര്യം ചെയ്യുന്നത്.


