മലപ്പുറം: ഭാര്യയുടെ അച്ഛനെ കുത്തിക്കൊലപ്പെടുത്തിയ പ്രതി കസ്റ്റഡിയില്‍. പുല്ലാര സ്വദേശി അയ്യപ്പന് (65) ആണ് മരിച്ചത്.
ഇയാളുടെ മകളുടെ ഭര്‍ത്താവ് പ്രിനോഷിനെയാണ് പോലീസ് പിടികൂടിയത്.
മലപ്പുറം മഞ്ചേരി പുല്ലാരയിലാണ് സംഭവം. കുടുംബ വഴക്കിനിടെ അയ്യപ്പനെ പ്രിനോഷ് കത്തികൊണ്ട് വയറിലും തലയ്ക്കും കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അയ്യപ്പനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കൊലപാതകത്തിന് പിന്നാലെ പ്രതി രക്ഷപെട്ടെങ്കിലും പിന്നീട് പോലീസ് പിടികൂടുകയായിരുന്നു.


