കോഴിക്കോട്: കോഴിക്കോട് ലോ കോളജില്‍ കെ എസ് യു പ്രവര്‍ത്തകനെ എസ് എഫ് ഐക്കാര്‍ കൂട്ടം ചേര്‍ന്ന് മര്‍ദിച്ചു. രണ്ടാം വര്‍ഷ വിദ്യാര്‍ഥി സഞ്ജയ് ജസ്റ്റിനാണ് ക്രൂര മര്‍ദനത്തിനിരയായത്. യൂണിയന് തിരഞ്ഞെടുപ്പില്‍ കെ.എസ് യു അക്കൗണ്ട് തുറന്നതിന്റ വൈരാഗ്യം തീര്‍ക്കുകയാണ് എസ്.എഫ്.െഎയെന്ന് കെ.എസ് യു യൂണിറ്റ് കമ്മിറ്റി ആരോപിച്ചു .പതിനൊന്ന് മണിയോടെയായി രുന്നു സംഭവം. ക്ലാസിലിരിക്കുകയായിരുന്ന സഞ്ജയ്യെ കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് വിളിച്ചിറക്കി കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു .
പരുക്കേറ്റ സഞ്ജയ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. കൈയ്ക്ക് പൊട്ടലുണ്ട്. തലയ്ക്കും പരുക്കുണ്ട്. എസ്.എസ്.എഫ് പ്രവര്‍ത്തകരായ ശ്യാം കാര്‍ത്തിക്, അബിന്‍രാജ്, ഹൃതിക്, ഇസ്മായില്‍,യോഗേഷ്, ഇനോഷ് എന്നിവരാണ് ആക്രമണം നടത്തിയതെന്ന് കെ.എസ് യു ആരോപിച്ചു. സഞ്ജയ് യുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയെങ്കിലും ഇതുവരെ കേസെടുക്കാന്‍ തയാറായിട്ടില്ല. മര്‍ദനത്തിന്റ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചിട്ടും മര്‍ദനമേറ്റവര്‍ പരാതി നല്കട്ടെയെന്ന നിലപാടിലാണ് ചേവായൂര്‍ പൊലീസ്.


