തിരുവനന്തപുരം : നിയമസഭ പാസാക്കിയ രണ്ട് ബില്ലുകൾക്കു കൂടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകാരം നൽകി. ധനവിനിയോഗ ബിൽ, ചില കോർപറേഷനുകളിലെയും കമ്പനികളിലെയും നിയമനം പിഎസ്സിക്കു വിടുന്ന രണ്ടാം ഭേദഗതി ബിൽ എന്നിവയ്ക്കാണ് ഗവർണർ അംഗീകാരം നൽകിയത്. പിഎസ്സി അംഗങ്ങളായി ആരോഗ്യവകുപ്പ് മുൻ അഡീഷനൽ ഡയറക്ടർ ഡോ. ജോസ് ഡി ഡിക്രൂസ്, അഭിഭാഷകൻ എച്ച് ജോഷ് എന്നിവരെ നിയമിക്കാൻ മന്ത്രിസഭായോഗം നൽകിയ ശുപാർശയും ഗവർണർ അംഗീകരിച്ചു. നിയമനത്തിനെതിരെ ലഭിച്ച പരാതിയിൽ ഗവർണർ സംസ്ഥാന സർക്കാരിനോടു വിശദീകരണം തേടുകയും ചെയ്തിരുന്നു. ഇതിനു ചീഫ് സെക്രട്ടറി നേരത്തെ തന്നെ മറുപടി നൽകിയിരുന്നു. എന്നാൽ നിയമനവുമായി ബന്ധപ്പെട്ട ബില്ലിന് ഇപ്പോഴാണ് അംഗീകാരം ലഭിച്ചത്.

