കൊച്ചി: നടനും ഹൈക്കോടതി അഭിഭാഷകനുമായ ഐ. ദിനേശ് മേനോന്(52) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ വസതിയിലായിരുന്നു അന്ത്യം.17 മലയാള സിനിമകളില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. “വാടക വീട്’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്.റോബിന് ബസ് കേസിലെ ഹര്ജിക്കാരന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത് ദിനേശ് മേനോന് ആണ്.

