കൊച്ചി : കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ സിപിഐ നേതാവ് എന്‍.ഭാസുരാംഗനെ ഇഡി ചോദ്യം ചെയ്യുന്നു. ഇന്ന് രാവിലെ പത്തിനാണ് ഇയാള്‍ കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരായത്.ഭാസുരാംഗന്റെ വീടുള്‍പ്പെടെ തിരുവനന്തപുരത്തെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന 40 മണിക്കൂര്‍ നീണ്ട റെയ്ഡിന് പിന്നാലെയാണ് ചോദ്യം ചെയ്യല്‍. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായ ഭാസുരാംഗനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.