കൊച്ചി: മുനമ്ബത്ത് ബോട്ടുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കൊല്ലം പള്ളിത്തോട്ടം സ്വദേശി ജോസ് ആന്റണി (60) ആണ് മരിച്ചത്.ബോട്ടില്‍ എട്ടു ജീവനക്കാര്‍ ഉണ്ടായിരുന്നു.മുനമ്ബം തീരത്തു നിന്നും ഏകദേശം 28 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചായിരുന്നു അപകടമുണ്ടായത്. സില്‍വര്‍സ്റ്റാര്‍ എന്ന ബോട്ടില്‍ നൂറിന്‍മോള്‍ എന്ന ബോട്ടു വന്നിടിക്കുകയായിരുന്നു.ഇടിയെത്തുടര്‍ന്ന് സില്‍വര്‍ സ്റ്റാര്‍ ബോട്ട് രണ്ടായി പിളരുകയും വെള്ളത്തില്‍ മുങ്ങുകയുമായിരുന്നു.

