ആലുവ: മികച്ച സാമൂഹ്യ സേവനത്തിനുള്ള പത്രാധിപര്‍ – ജീവകാരുണ്യ പുരസ്കാരം മൂവാറ്റുപുഴ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടും കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ടുമായ മുഹമ്മദ് പനയ്ക്കലിന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള സമ്മാനിച്ചു. സഹകരണ – ജീവകാരുണ്യ ചികിത്സാ മേഘലയിലെ വേറിട്ട പ്രവര്ത്തനങ്ങള്ക്കാണ്് മുഹമ്മദ് പനയ്ക്കലിനെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.
ചടങ്ങില്‍ ആലുവ എം.എല്‍.എ. അന്‍വര്‍ സാദത് അധ്യക്ഷത വഹിച്ചു. അദ്വൈത ആശ്രമം സെക്രട്ടറി സ്വാമി ധര്‍മ്മ ചൈതന്യ മുഖ്യപ്രഭാഷണം നടത്തി മുന്‍സിപ്പല്‍ ചെയര്മാന് എം ഒ ജോണ്‍., മുന്‍ മന്ത്രി ജോസ് തെറ്റയില്‍., ബാംബൂ കോപ്പറേഷന് ചെയര്മാന് ടി കെ മോഹനന്. എന്നിവര്‍ സംസാരിച്ചു.


