തിരുവനന്തപുരം: ഭക്ഷണത്തില്‍ എലിവിഷം ചേര്‍ത്ത് ഭാര്യയേയും മകളേയും കൊല്ലാന്‍ ശ്രമc മധ്യവയസ്കന് അറസ്റ്റില്‍. പുല്ലൂര്‍മുക്ക് ഇടവൂര്‍കോണം എസ്.ആര്. മന്‍സിലില്‍ സുലൈമാനെ(59)യാണ് അറസ്റ്റ് ചെയ്തത്.
ഭാര്യ പാകം ചെയ്തുവച്ച ഭക്ഷണത്തില്‍ സുലൈമാന്‍ വിഷം കലര്‍ത്തുകയായിരുന്നു. ഇതറിയാതെ ഭക്ഷണം കഴിച്ച സുലൈമാന്റെ ഭാര്യ റസിയയും മകള്‍ നിഷയും അവശനിലയിലായി.അതേ തുടര്‍ന്നാണ് ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയതായി മനസ്സിലായത്.
ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്.


